Bombay Dreamzzz ... മായാമോഹിനി ..!!
chapter 3
പനവേല്‍ റെയില്‍വേ സ്റ്റേഷന്‍. മലയാളികളേ സംബന്ധിച്ചു മുംബൈ മഹാനഗരത്തിന്‍റെ കൊട്ടവാതിലാണ് ഈ സ്റ്റേഷന്‍ .!!
ഞങ്ങടെ സഹയാത്രികര്‍ എല്ലാവരും തന്നെ മലയാളികള്‍ ആയിരുന്നു. ജോര്‍ജ് എന്നാ ഗള്‍ഫ്‌കാരനും ഭാര്യയും പിന്നെ kurla യില്‍ ജോലി ചെയുന്ന 3 ബാച്ചിലര്‍സും ...!!
ഏതായാലും ബോളിവുഡ് സിനിമയില്‍ കാണുനത്ര സുന്ദരമോന്നുമല്ല മുംബൈ ..!
റെയില്‍വേ ലൈന്‍ നോട് ചേര്‍ന്ന് കിടക്കുന്ന ചേരി പ്രദേശങ്ങളാണ് താലപ്പൊലിയുമായി നങ്ങളെ സ്വാഗതം ചെയാന്‍ ഒരുങ്ങിയിരുന്നത്...
അങ്ങ് ദൂരത്തില്‍ വലിയ കെട്ടിടങ്ങള്‍ ഒക്കെ കണ്ടു തുടങ്ങിയായിരുന്നു പക്ഷെ ഈ മനം മടുപ്പിക്കുന്ന ചേരി പ്രദേശങ്ങള്‍ മുംബൈക്ക് മറ്റൊരു മുഖം ഉണ്ടെന്നു ഞങ്ങളെ ഓര്‍മ്മപ്പെടുത്തി...
പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് അലസമായരീതിയില്‍ സാരി ഉടുത്ത്കൊണ്ട് ഒരൊന്നൊന്നര figure ട്രയിനിലെ യാത്രകാരുമായി അല്പം ശ്രിന്ഗാര ഭാവത്തില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു..!!
വെസ്റ്റേണ്‍ റെയില്‍വേസ് ഇന്‍റെ സ്പെഷ്യല്‍ ആയിട്ടുള്ള ട്രെയിന്‍ ഹോസ്റ്റെസ്സുകള്‍ ആയിരുന്നു അവര്‍ ... ബഹു മിടുക്കികളയിരുന്ന അവര്‍ ഓരോര്‍ത്തരുടെ കൈയ്യില്‍ നിന്നും tip മേടിക്കുനുണ്ടായിരുന്നു ..!
ഹോ വിജയ് മല്യ എങ്ങാനും ഇത് കാണാന്‍ ഇടവന്നിരുന്നെല്‍ അപ്പോം പിടിച്ചു Kingfisher Airlines ഇല്‍ പ്ലേസ്മെന്റ് കൊടുത്തേനെ ..!!!
ഞാന്‍ ആണേല്‍ മുടി ഒക്കെ ചീകി ഒതുക്കി, ചുളുങ്ങി കിടന്ന ഷര്‍ട്ട് ഒക്കെ ശെരിയാക്കി റെയില്‍ ഹോസ്റ്റെസ്സിന്റെ വരവിനായി റെഡിയായി ഇരുന്നു ..!!
എന്തോ ഒരു പന്തികേട് പെട്ടന്ന് ഫീല്‍ ചെയ്യാന്‍ തുടങ്ങി .. ട്രെയിന്‍ ഹോസ്റ്റെസ്സിന്റെ സംസാരം ഒട്ടും അങ്ങ് പിടിക്കുന്നില്ല ഒരു മാതിരി നമ്മടെ നാട്ടിലെ ബസ് conductor മരുടെത് പോല്ലേ !!
ട്രെയിന്‍ ഹോസ്റ്റെസ്സിനെ കണ്ടപ്പോം ഓര്‍മവന്നത് എനിക്ക് സൂത്രധാരന്‍ സിനിമയിലെ സലിം കുമാറിനെയാണ് ..... ഈശ്വര ഇത് അതുതന്നെ ഐറ്റം ...!!
ഞാന്‍ ഉടനെ തന്നെ സീറ്റില്‍ ജനല്‍ കമ്പികളില്‍ ചാരികിടന്നു ഉറക്കം ഭാവിച്ചു... എന്നിട്ട് കാതും കൂര്‍പിച്ചു വച്ച് ...അത്യാവിശ്യം ഹിന്ദി തെറി പടിചെടുക്കാമല്ലോ ..!!
അവന്‍ / അവള്‍ എന്‍റെ അടുത്തേക്ക് തിരിഞ്ഞു ...ഞാന്‍ അപ്പോഴേക്കും കൂര്‍കം വലിച്ചു ഉറങ്ങാന്‍ തുടങ്ങിയിരുന്നു .. എന്‍റെ പാത പിന്തുടര്‍ന്ന് കൊണ്ട് മനുവും പെട്ടന്ന് ഉറങ്ങാന്‍ തുടങ്ങി ..!!
ഞങ്ങളെ ഹിന്ദിയില്‍ എന്താണ്ടോക്കെയോ തെറി പറഞ്ഞിട്ട് ഹരിയുടെ അടുത്തേക്ക് അവള്‍/അവന്‍ തിരിഞ്ഞു .. ഹരിക്ക് പക്ഷെ എന്‍റെ ഉറങ്ങാനുള്ള ടൈം കിട്ടിയില്ല ..!!
അവള്‍ പതിവ് ശ്രിന്ഗാരഭാവത്തില്‍ സാരിയുടെ പാവാട പതുക്കെ പൊക്കാന്‍ തുടങ്ങി ..!! ഹരിയുടെ മുഖത്ത് നിന്നും വിയര്‍പ്പ് തുള്ളികല്‍ പൊടിഞ്ഞു വീഴാന്‍ തുടങ്ങി ..!!
100 ഇല്‍ അതികം കുസാറ്റ് പരീക്ഷകളെ ധീരമായി നേരിട്ടിട്ടുള്ള ഹരി യുടെ മുഖത്ത് ഒരു ചെറിയ ഭയം ഉരുണ്ടു കൂടാന്‍ തുടങ്ങി ..!!
ദൈവദൂതന്‍ ചിലപ്പം മസ്കറ്റ്‌കാരന്‍റെ രൂപത്തിലും പ്രത്യക്ഷപെടാം പുള്ളി ഒരു 20 rs നോട്ട് എടുത്തു കൊടുത്തിട്ട് എനിക്ക് മനസിലാകുന്ന ഹിന്ദിയില്‍.. " isse lekkar yehanse jaavo ..!!"
പുള്ളിക്കരിതി എല്ലാവര്‍കും അനുഗ്രഹം വാരിവിതറികൊണ്ട് അടുത്ത compartment ഇലേക്ക് കടന്നു ..
ഹരിയുടെ മുഖത്ത് ഉദയനാണു താരം സിനിമയിലെ ജഗതി യുടെ ആ എക്സ്ട്രാ രസങ്ങള്‍ എനിക്ക് ദര്‍ശിക്കാന്‍ സാധിച്ചു..!!!
കുറച്ചു കഴിഞ്ഞപ്പം മറ്റൊരു റെയില്‍ ഹോസ്റ്റെസ്സ് വന്നു ഇപ്പ്രവിശ്യം ഹരി പെട്ടന്ന് ഉറങ്ങി, ഞാന്‍ പെട്ടു ...!! മസ്കറ്റ്‌കാരന്‍ ചേട്ടന്‍ ആണേല്‍ ഇറങ്ങിയിരുന്നു ..!!
അവളുടെ വരമൊഴി സഹിക്കവയാതയപോം 20 rs കൊടുത്തു പറഞ്ഞുവിട്ടു .....!!
ഞാന്‍ ഒരു നിമിഷം ആലോചിച്ചു
മുംബൈ വഴി പോകുന്ന ട്രെയിനുകളുടെ എണ്ണം എത്ര യായിരിക്കും ??
അതില്‍ എത്ര compartment ഉകള്‍ ഉണ്ടാകും ??
എത്ര പേര്‍ ആ compartment ഉകളില്‍ സഞ്ചരിക്കുന്നുണ്ടാകും ??
അവര്‍ എലാവരും ഇങ്ങനെ 10 rs വച്ച് കൊടുത്താല്‍ ..??
ഹെന്റമ്മേ !!!!
ഏതായാലും ട്രെയിന്‍ അവസാനം മുംബൈ LTT സ്റ്റേഷന്‍ ഇല്‍ എത്തി ചേര്‍ന്നു ..!!
അടുത്ത ലക്ഷ്യം powai ..IIT Bombay ..!!
0 comments:
Post a Comment