Chapter -2 യാത്രക്കാരുടെ ശ്രദ്ധക്ക് നവംബര്‍ 30നു സപ്പ്ളി സീസണ്‍ അവസാനിച്ചു പിന്നീട് അങ്ങോട്ട് തിരകിട്ട ദിവസങ്ങള്‍ ആയിരുന്നു ബിസ...

Bombay dreamzzz യാത്രക്കാരുടെ ശ്രദ്ധക്ക് !!!!

Saturday, May 05, 2012 Unknown 0 Comments


Chapter -2



യാത്രക്കാരുടെ ശ്രദ്ധക്ക്



നവംബര്‍ 30നു സപ്പ്ളി സീസണ്‍ അവസാനിച്ചു പിന്നീട് അങ്ങോട്ട് തിരകിട്ട ദിവസങ്ങള്‍ ആയിരുന്നു ബിസ്നെസ്സ് പ്ലാന്‍ എന്താന്നെന്നു ആദ്യം മനസിലാക്കണമല്ലോ ..!!
IOM അഥവാ EC / CS 701 Industrial Organisation and Management  എന്നാ പേപ്പര്‍ S7 ഇല്‍ പഠിച്ചത് കാര്യമായി ....!!
BTech  ഇന്‍റെ സിലബസ്‌ പൊലും നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത ഞങ്ങള്‍ MBA കാരുടെ സിലബസ്‌  അങ്ങനെ പഠിച്ചെടുക്കാന്‍ ശ്രമം തുടങ്ങി ..!!


അല്‍പ സ്വല്പം കാര്യവും കുറച്ചതികം കണക്കുകളുമായി അങ്ങനെ ഞങ്ങള്‍ മുംബൈക്ക് വണ്ടി കയറി.
എറണാകുളം ടൌണ്‍ ഇല്‍ നിന്നും ഞങ്ങള്‍ നേത്രാവതി എക്സ്പ്രസ്സ്‌ ഇല്‍ ചെക്ക്‌ ഇന്‍ ചെയ്തു sleeper ഇല്‍ ...





സീറ്റ്‌ നമ്പര്‍ ഒക്കെ തപ്പി പിടിച്ചു ചെന്നപ്പം ഞാന്‍ ഒന്ന് പകച്ചു നോക്കിപ്പം ഒരു പെണ്‍കുട്ടി ഞങ്ങടെ സീടില്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു
ഞാന്‍ മനുനെ നോക്കി മനു എന്നെയും ഞങ്ങടെ രണ്ടു പെരുടെം മനസില്‍ ലഡ്ഡു പൊട്ടി...
ഹരി പക്ഷെ തന്റെ സീറ്റ്‌ ഇല്‍ ആരും ഇരികുന്നില്ലല്ലോ എന്നാ ആശ്വാസത്തില്‍ ഇരിപ്പുറപ്പിച്ചു..!!
ഞാന്‍ ഒന്നുടെ സീറ്റ്‌ നമ്പര്‍ ചെക്ക്‌ ചെയ്തു .. സീറ്റ്‌ ഞങ്ങളുടെ തന്നെ ...!!

ഏതായല്ലും പെണ്‍കുട്ടി ഉറങ്ങി എഴുന്നെല്‍കുമ്പും ചോദിക്കാം എന്നാ ഭാവത്തില്‍ ഞങ്ങള്‍ ഇപ്പുറത്തെ സൈഡില്‍ ഉപവിഷ്ടരായി ..!
വണ്ടി തൃശൂര്‍ എത്തിയപ്പം ആ പെണ്‍കുട്ടി എഴുനേറ്റ് ബാഗും എടുത്തു ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി ..!!
ഇപ്പറഞ്ഞ സംഭവം എല്ലാം ഒറ്റയടിക്ക് നടന്നു..
ഹാ പെണ്‍കുട്ടി എഴുന്നേല്ക്കാന്നേരം ചോദിക്കാന്‍ ഉദ്ദേശിച്ചു വച്ച dialogues ഒക്കെ വേസ്റ്റ് ആയി..!!
ഞാന്‍ മനുവിനെ വീണ്ടും നോക്കി മനു എന്നെയും ..... വെറുതെ ഓരോന്നൊക്കെ ആശിച്ചു അല്ലാതെന്തു പറയാന്‍ !!
ഹരിയാണേല്‍ സൈഡ് സീറ്റ്‌ കിട്ടിയല്ലോ എന്നാ സന്തോഷത്തില്‍  അവിടെ കേറി ഇരുന്നു ..!!








നമ്മടെ നാടിന്‍റെ ഭംഗി ആസ്വദിക്കണം എങ്കില്‍ അതിന്നു പറ്റിയത് ട്രെയിന്‍ യാത്ര തന്നെയാണ്ണ്‍..
ഈ പച്ചപ്പും ,ട്രെയിന്‍ നോക്കി ടാറ്റാ തരുന്ന കുട്ടികളും, റെയില്‍ പാളത്തോടു ചേര്‍ന്നു കിടക്കന്ന കളി സ്ഥലങ്ങളുമെല്ലാം നമ്മടെ കൊച്ചു കേരളത്തില്‍ മാത്രമേ കാണാനാകത്തോളു..!!
വളര്‍ന്നു വികസിച്ച നഗരങ്ങളും വളരുവാന്‍ വെമ്പുന്ന നാട്ടിന്‍ പുറങ്ങളും നെല്‍വയലുകളും നദികളും എല്ലാം ഞൊടി ഇടയില്‍ മാറിക്കൊണ്ടിരിക്കുന്ന ആപൂര്‍വകാഴ്ച അതാണ് കേരളത്തിലുടെയുള്ള ട്രെയിന്‍ സവാരി അതിലെ ഓരോ യാത്രക്കാരനും സമ്മാനിക്കുന്നത്..

ട്രെയിന്‍ കാസര്‍ഗോഡ്‌ എത്തിയപ്പതെക്കും രാത്രിയായിരുന്നു..
റോമിംഗ് ആകുന്നതിനു മുന്‍പേ സുഹ്രുത്തക്കളെ വിളിക്കാനായി മൊബൈല്‍ നോക്കിയപ്പോഴാണ് അതിന്‍റെ ചാര്‍ജ് തീരാറായ വിവരം അറിയുന്നത് ..!!
ഉടനെ ബാഗില്‍ നിന്നും ചാര്‍ജെറും എടുത്തു ഇറങ്ങി ഒരു പ്ലുഗ് പൊയന്റും അന്വേഷിച്ച് ഒടുക്കം ചെന്ന് അവസാനിച്ചത് ഒരു Q ഇല്‍ ആണ് ...
ഉള്ളത് പറയാല്ലോ നല്ല അച്ചടക്കം ഉള്ള Q ആയിരുന്നു. ബെവേരജെസ് ഇന്‍റെ മുന്‍പില്‍ മാത്രമേ ഇതില്ലും അച്ചടക്കം ഉള്ള Q ഞാന്‍ കണ്ടിട്ടുള്ളൂ..!!!

നേരം ഇരുട്ടി വെളുത്തപ്പതെക്കും ഞങ്ങള്‍ കര്‍ണാടകം പാതി പിഞ്ഞിട്ടിരുന്നു..!!
ഓരോ Btech യുവാവിന്‍റെയും സ്വപ്നഭൂമിയായ ഗോവ ഞങ്ങള്‍ക്ക് കാണാന്‍ ഒത്തില്ലല്ലോ എന്നാ ചെറിയ വിഷമം ഞങ്ങളെ ആലോസരപെടുത്തി..!!
പക്ഷെ കൊങ്കണ്‍ റെയില്‍വേ ഞങ്ങള്‍ക്കായി ബാക്കി വച്ചിരുന്നത് ഒരു wonder ride തന്നെ യായിരുന്നു ..!!





കുതിച്ചൊഴുകുന്ന നദികളും ഉയര്‍ന്നു പൊങ്ങുന്ന മലകളും ആഴമേറിയ ഗര്‍ത്തങ്ങളും അവക്ക് മുകളിലൂടെ പണിതു തീര്‍ത്ത നീളമേറിയ പാലങ്ങളും
മല തുരന്നുണ്ടാക്കിയ തുരന്ഗങ്ങളും ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇതാണ് കൊങ്കണ്‍ റെയില്‍വേ

അതിന്‍റെ ഭംഗി ശരിക്കും മനസിലാകണം എങ്കില്‍ കഴിവതും AC coach  ഒഴിവാക്കണം ..
റെയില്‍വേ സ്റ്റേഷനുകള്‍ ഈ പാതയില്‍ വിരളമാണ് മിനിമം 2 മണിക്കൂര്‍ എങ്ങില്ലും എടുക്കും അടുത്ത സ്റ്റേഷന്‍ എത്താന്‍ ..!!
ഇനി അഥവാ സ്റ്റേഷന്‍ എത്തിയിട്ടും വലിയ കാര്യം ഒന്നുമില്ല അവിടെയെങ്ങും ഒറ്റ മനുഷ്യരുണ്ടവത്തില്ല , സ്റ്റേഷന്‍ മാസ്റ്റര്‍ ഒഴിച്ച് ..!!

ഈ ഭാഗീരതപ്രയത്നത്തിനു കടിഞാനേന്തിയ E Sridharan നെയും ,  ഈ ഗംഭീരമായ projectinte കോണ്ട്രാക്റ്റ് വര്‍ക്ക്‌ ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശനെയും ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു

ഗൂഗിള്‍ മാപ്പ് എടുത്തു നോക്കിയപ്പോം ഞങ്ങള്‍ മഹാരാഷ്ട്ര എത്തിയെന്ന് മനസില്ലായി... മുംബൈ മേരി ജാന്‍ ഞങ്ങള്‍ ഇതാ വരുന്നു..!!!

to be continued ......!!!

0 comments: