CHAPTER -1 It was a Near Perfect Day ....!   " ഡാ ജിത്തു ...സമയം എത്രയായെന്ന നിന്‍റെ വിചാരം എണീക്കണില്ലേ ?? " ചായ മേ...

It was a Near Perfect Day .!

Tuesday, June 19, 2012 Unknown 2 Comments




CHAPTER -1

It was a Near Perfect Day ....! 

" ഡാ ജിത്തു ...സമയം എത്രയായെന്ന നിന്‍റെ വിചാരം എണീക്കണില്ലേ ?? "
ചായ മേശപുറത്തു വച്ചുകൊണ്ട് രാവിലെ അമ്മ വന്നു തട്ടി എഴുന്നേല്‍പിച്ചു,
 അതോടൊപ്പംതന്നെ കൈകുംബിള്ളില്‍ എനിക്കായി കരുതിയ കുറച്ചു തുള്ളി വെള്ളം ,എന്റെ മുഖത്തേക്ക് കുടഞ്ഞിട്ടു , വീണ്ടും ആടുകള യില്ലേക്ക് ഓടി .
എന്റെ പ്രഭാതങ്ങള്‍ തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു ...!!!
മേശപുറത്ത്‌ അലാറം സെറ്റ്‌ ചെയ്ത ക്ലോക്കില്ലേക്ക് ഞാന്‍ ഞെട്ടിതുറിച്ചു നോക്കി ..

6.28 am, july 23 ,2004 ഡിജിറ്റല്‍ ആക്കങ്ങല്‍ തെളിഞ്ഞു നിന്നു.. On time .

അമ്മക്കുള്ള ഈ ഒരു കൃത്യനിഷ്ഠത എനിക്ക് കിട്ടിയിരുന്നെല്‍ ഞാന്‍ പണ്ടേ എന്ടെങ്ങില്ലും ഒക്കെ ആയെന്നെ..!!!!

അടുത്ത രണ്ടു മിനിറ്റ് നേരത്തേക്ക്  ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കും .ദൈവവിശ്വാസം കുടുംബത്തില്‍ ഏറ്റവും കുറവ് എനിക്ക് ആണ് ,എങ്കില്‍ കൂടി ഈ ഒരു പ്രാര്‍ത്ഥന , സത്യത്തില്‍  ഇതാണ്  എന്റെ teenage life നെ  മനോഹരമാക്കി തീര്‍ത്തത് !

എന്നും ഒരു നീണ്ട ലിസ്റ പ്രാര്‍ത്ഥന ഉണ്ടാകും ,പാവം ദൈവത്തിന്റെ കയില്‍ ,ഈ എന്റെ വക !

-കര്‍ട്ടന്‍ തുറക്കുമ്പും മഴ ഉണ്ടാക്കല്ലേ ..!!!
-ഞാന്‍ റൂമിന്റെ പുറത്തേക് ഇറങ്ങുമ്പോഴും അച്ഛന്‍ പൂജ റൂമില്‍ കേറിയിട്ടുണ്ടാകല്ലേ ..!!
- പാല്‍ കാരന്‍ പാല്‍ കൊണ്ടുവരാന്‍ വൈകണേ ..!!!
-അനിയത്തിയെ ബസ്‌ സ്റ്റോപ്പ്‌ ഇല്‍ കൊണ്ടേ യാക്കാനും പാല്‍ മേടിച്ചു കൊണ്ടുവരാനും  അമ്മ  എന്നോട് പറയണമ്മേ ..!!!!
-പിന്നെ എന്റെ (papa) യുടെ 4S champion ഇല്‍ പെട്രോള്‍ ആവശ്യത്തിന് ഉണ്ടാകണമെ ..!!
-അവസാനം ആയി ... ഇന്നെങ്ങില്ലും കൃത്യം 7.10 am ഇനു ബൈക്ക് ഓടിച്ചു ആ അയല്‍കാരി പെണ്‍കുട്ടി യുടെ  മുന്‍പില്‍ ഷോ കാണിക്കാന്‍  പറ്റണെ .!


പ്രാര്‍ഥിച്ചു തീരുംബതെക്കും അലാറം അടിചിരിക്കും  കുറച്ചു കാലമായിട്ടു അതങ്ങനെയാണ്.തലേന്ന് തകര്‍ത്തു പെയ്ത മഴയില്‍ കുളിച്ചൊരുങ്ങി നില്‍കുന്ന പരിസരം ആണ്  കര്‍ട്ടന്‍ തുറന്നപ്പോള്‍ എന്നെ അഭിവാദ്യം ചെയ്തത് ! മഴ അപ്പോഴും ഇറ്റിറ്റു വീഴുനുണ്ടായിരുന്നു .. ഞാന്‍ വീണ്ടും പ്രാര്‍ഥിച്ചു .. "ഈശ്വരാ ! കൃത്യം 7.10 ആകുമ്പും മാനം തെളിയണെ " എന്ന് ..!
റൂമിന്റെ വാതില്‍ തുറന്നു പല്ലുതെക്കാനായി ഞാന്‍ വര്‍ക്ക്‌ ഏരിയ യില്ലേക്ക് പൊകാന്‍ നേരം പൂജാ റൂംല്ലേക്ക് ഒളികണ്ണിട്ടു നോക്കി .!
താങ്ക്യൂ മൈ ലോര്‍ഡ്‌ ....!!


papa ഇന്നും ഇത്തിരി ലേറ്റ് ആയി  .. എങ്കിലും പരയാറായിട്ടില്ല  .. ലളിതസഹസ്രനാമം ജപിക്കുന്നതിന്റെ tempo കൂടി ശ്രധിചാല്ലേ ,7.10 നു മുന്‍പ് കമ്പ്ലീറ്റ്‌ ചെയുംമോ എന്ന് തീര്‍ച്ച പെടുത്താന്‍ പറ്റുള്ളൂ .വീണ്ടും ഞാന്‍ ദൈവത്തെ സ്തുതിച്ചു ... അച്ഛന് യാതൊരു ധിരുദ്ധിയും ഉണ്ടായിരുന്നില്ല .

ഇനിയാണ് പാടുള്ള പണി !അമ്മയോട് പാല്‍ കാരന്‍  പാല്‍ കൊണ്ടുവന്നോ ?? എന്ന് ചോദികണം . സ്ഥിരമായിട് ചോദികുന്നത് കൊണ്ട് അമ്മക്ക് അല്ലറ ചില്ലറ സംശയങ്ങല്‍ മനസില്ലുണ്ടോ എന്ന് എനിക്ക് ഭയങ്കര ഡൌട്ട് ഉണ്ടായിരുന്നു..!!
പല്ല് തെച്ചതിനു ശേഷം ഞാന്‍ അടുക്കള മൊത്തം ഒന്ന് പരത്തി കാലി പാല്‍ കുപ്പി അവിടെ ഉണ്ടോ എന്ന് അറിയാന്‍ .! പെട്ടന്ന് അമ്മ എന്നോടായിട്ടു പറഞ്ഞു. 

" പാല്‍ കാരന്‍ വന്നിട്ടില്ല  .! എന്നാലും സാരില്ല ...ഇന്നലത്തെ പാല്‍ ഒരു ഗ്ലാസ്‌ ബാക്കി ഉണ്ട് .. നീ വെറുതെ കടയില്‍ പോയ്യി കഷ്ടപെടണ്ട .! "

അമ്മ ഇങ്ങനെ കൊടും ചതി ചെയും എന്ന് ഞാന്‍ സ്വപ്നത്തില്‍ പൊലും കരുതിയില്ല . തല്ലെന്നു രാത്രി ഞാന്‍ കാണിച്ച ഒരു മണ്ടത്തരം എനിക്ക് തന്നെ പാരയായി എന്ന് പറഞ്ഞാ മതിയല്ലോ .  കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്ലാസ്‌ പാല് കുടിച്ചിട് കിടക്കാന്‍ അമ്മ ആവുന്നത്ര പറഞ്ഞതാ ! . ഛെ .... അന്നേരം ആ പാല്‍ കുടിചിരുന്നേല്‍ എനിക്ക് ഇന്ന് കടയില്‍ പോകാമായിരുന്നു  .!
" Ohh  godd " ... അന്ന് ഞാന്‍ ഉഗ്രശപഥം ചെയ്തു അന്ന് മുതല്‍ രാത്രി ഞാന്‍ ഒരു ഗ്ലാസ്‌ പാല് കുടികാതെ കിടക്കില്ല എന്ന് ..!!

സമയം അപ്പോഴേക്കും 6.45 ആയിരുന്നു .ബ്രീക്ഫസ്റ്റ്‌ ആയിട് അമ്മ പതിവ് പോലെ ദോശ തയാറാക്കി വച്ചിരുന്നു .  വീട്ടിലെ ഐശ്വര്യാ rai പക്ഷെ അന്ന് ഇച്ചിരി റിബല്‍ മൂഡില്‍ ആയിരുന്നു . തലെന്നു യുനിറ്റ്‌ ടെസ്റ്റ്‌ ഇന്റെ മാര്‍ക്ക്‌ കുറഞ്ഞത് കാരണം അവള്‍ക് അത്യവിശയം കുറച്ചു വഴക്ക് കിട്ടിയിരുന്നു ..!!!
റൂമില്‍ കുളിക്കാനായി കേറാന്‍ നേരം ആണ് . ഒരു നേരം പട്ടിണി കിടന്നു അച്ഛനോടുള്ള പ്രതിഷേധം രേഖപെടുതന്നുള്ള അനിയത്തിയുടെ തീരുമാനം ഞാന്‍ അറിഞ്ഞത് .അമ്മ ക്ക് പക്ഷെ അത് ഫീല്‍ ആയി ..

" അറ്റ്ലീസ്റ്റ് ഒരു ഗ്ലാസ്‌ പാല് എങ്ങില്ലും കുടിച്ചിട്ട് പോ ... " .

ഈ വാക്ക് കേട്ടതും  ഞാന്‍ ദൈവത്തിനേ വീണ്ടും സ്തുതിച്ചു .... ലക്ഷം രൂപയുടെ lottery അടിചെന്നു കേട്ടാല്‍ പൊലും ഒരു പക്ഷെ ഞാന്‍ ഇത്രേം നന്ദി പറയില്ലായിരുന്നു ദൈവത്തിനോട്  .!അന്നു  എനിക്ക് മനസില്ലായത് ദൈവം ആക്ച്വലി  ഉണ്ടെന്നു ...

ഞാന്‍ പ്രതീക്ഷിച്ചത് പോല്ലേ താനെ ഉടനെ അമ്മ എന്നെ വിളിച്ചു.
" ഡാ ജിത്തു നീ കുളിക്കാന്‍ കേരുന്നതിനു മുന്‍പ് കുറച്ചു പാല് മേടിചോണ്ടും വാ ... "
വീണ്ടും ദൈവത്തോട് ഞാന്‍ താങ്ക്യൂ പറഞ്ഞു ..! പക്ഷെ എങ്ങില്ലും അമ്മക്ക് സംശയം തോന്നരുതല്ലോ  ..  അത് കൊണ്ട് അല്പസ്വല്പം വെയിറ്റ് ഇട്ട് കൊണ്ട് ഞാന്‍ പറഞ്ഞു ..

"ഹാ 7.10 ആകാതെ കട തുരകില്ല ...അന്നേരം പോകാം "

അപ്പോഴാണ് അച്ഛന്റെ ലളിതസഹസ്രനാമത്തിന്റെ ടെംപോ കുടാന്‍ തുടങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചത് ...! വീണ്ടും ഞാന്‍  പ്രാര്‍ത്ഥന തുടങ്ങി ....  ഈ സ്പീഡില്‍ അച്ഛന്‍ പ്രാര്‍ത്ഥിച്ചാല്‍ 7.02ആകുമ്പും തീര്‍ക്കും..! അങ്ങനെയനെങ്ങില്‍ ചിലപം അച്ഛന്‍ തനെ ബൈക്ക് ഇല്‍  അനിയത്തിയെ ഡ്രോപ്പ് ചെയുകയും പാല്‍ മേടികുകയും ചെയും ...!!!

ഈശ്വരാ പണി പാളുമല്ലോ....!

സമയം 7.02 am ..
എന്റെ കണ്ണക്ക് തെറ്റിയില്ല അച്ഛന്‍ പ്രാര്‍ത്ഥന കഴിഞ്ഞു എഴുനേറ്റു . ഞാന്‍ ഒരു  നിശ്വാസത്തോടെ  കുളിക്കാനായി റൂമില്‍ കയറി ...!

"എല്ലാം  തീര്‍ന്നു വെറുതെ.......  കുറെ പ്രാര്‍ത്ഥന വേസ്റ്റ് ആയി .. അല്ലാതെന്തു പറയാന്‍ ..ഹും ..."

ദൈവത്തിനെ തെറി വിളികണോ അതോ ഇവിടേം വരെ എത്തിച്ചതിനു നന്ദി പറയണമോ എന്നാ കണ്‍ഫ്യൂഷന്‍ ഇല്‍ ആയിരുന്നു ഞാന്‍ ...!!!
റൂമിലെ ജനാലയിലുടെ ഞാന്‍ പുറത്തേക്കു നോക്കി .  it was a near perfect day ...!!!
തല്ലെന്നു പെയ്ത മഴയില്‍ കുതിര്‍ന്ന ഒരു പൊന്‍ പ്രഭാതം കൂടി .

പണ്ടാരടങ്ങാന്‍ ! ഒന്നങ്ങു മഴ തകര്‍ത്തു പെയ്തിരുന്നെല്‍ ഇത്രേം വേദന ഉണ്ടാകില്ലയിരുന്നു.

സമയം 7.05 am  ഇത്രെഒക്കെ കൊണ്ടെതിച്ചതിനു ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ തോര്‍ത്ത്‌ തപ്പിപിടിച്ചു ...!!!!

****

" പപ്പാ , എന്നെ കൊണ്ടേ യക്കണ്ട . .. ഞാന്‍ നടന്നു  പോയികൊള്ളം "

5അം ക്ലാസ്സ്‌ കാരി അനുജത്തിയുടെ രോഷപ്രകടനം ഞാന്‍ കേള്‍കാനിടയായി...
ദൈവംമേ നീ വീണ്ടും ?   ഹോ... എന്നാലും ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..!!!!

സമയം അന്നേരം 7.07 am ..!!

പപ്പാ ..  " ഡാ , നീ അവളെ കൊണ്ടേ യക്കിട്ടും വാ  ! "....
ഉടനെ അമ്മ   "വരുമ്പും പാലും കൊണ്ടുവരണം ! "...

ദൈവം പകിട കളിക്കാറില്ല എന്ന് albert einstien പറഞ്ഞത് എത്ര മണ്ടത്തരം .. പുള്ളികാരന്‍ കളിക്കാറില്ലായിരിക്കാം പക്ഷെ ... പുള്ളിക്ക് ഈ നമ്മളൊക്കെ വെറും പകിടകള്‍ മാത്രം ..!!!

ഞാന്‍ അച്ഛനോട് അനുഭാവ പരിസരം ചോദിച്ചു " പപ്പാ, ബൈക്ക് എടുത്തോട്ടെ  ? "

ഇടിത്തി വീണമാതിരിയയിരുന്നു  പപ്പാ യുടെ രേപ്ലി ...

" ഡാ അതില്‍ പെട്രോള്‍ ഇല്ല !  നിന്‍റെ സൈക്കിള്‍ നു എന്താണ് പ്രശ്നം ?  "








2 comments: