Arachnophobia പച്ചമലയാളത്തില്‍ പറഞ്ഞാല്‍ എട്ടുകാലി പേടി.! സത്യത്തില്‍ എട്ടുകാലിയെ നമ്മള്‍ പേടിക്കണോ ?? എനിക്ക് ആ പാവം ജീവിയെ അത്ര...

Arachnophobia

Friday, August 24, 2012 Unknown 0 Comments

Arachnophobia







പച്ചമലയാളത്തില്‍ പറഞ്ഞാല്‍ എട്ടുകാലി പേടി.! സത്യത്തില്‍ എട്ടുകാലിയെ നമ്മള്‍ പേടിക്കണോ ??
എനിക്ക് ആ പാവം ജീവിയെ അത്ര പേടിയൊന്നുമില്ല , പിന്നെ ഈ എട്ടുകാലി റൂമിന്റെ മൂലെക്കെ ഒക്കെ അളിപിടിച്ചു ഇരിക്കുന്നതു കാണുമ്പും, ഒരു മനസമാധാനക്കേട്‌..!  അത്രേയുള്ളു...!
പിന്നെ ഉറക്കത്തില്‍ എങ്ങാനും ആ എട്ടുകാലി എന്നെ spiderman  ആക്കുമോ എന്നാ ഒരു ചെറിയ ഭയം എനിക്ക് ഇല്ലാതില്ല .!
ഒരു എഞ്ചിനീയര്‍ ആയപ്പോം തന്നെ അടപ്പിളകി , തല്‍കാലതെക്ക് ഒരു spiderman ആകാന്‍ യാതൊരു പ്ലാനും ഇല്ല ..!!

ഓണം സീസണ്‍ ആയതിനാല്‍ നാട്ടിലെ പ്രധാന കച്ചവട കേന്ദ്രമായ Oberon Mall ഇലേ കളക്ഷന്‍ കണക്കെടുപ്പ് കഴിഞ്ഞു FB യില്‍ ലോഗിന്‍ ചെയാന്‍ നേരം , വിന്‍ഡോസ്‌ ടാസ്ക്‌ ബാര്‍ ഇല്‍ സമയം 6.30.  ഓണം ആയാലും ക്രിസ്തുമസ് ആയാലും രംസാന്‍ ആയാലും ജാതി മത പ്രായ ഭേദമന്യേ കൊച്ചിക്കാര്‍ ബാറ്റ് എടുത്തു ടെന്നീസ് കളിക്കാന്‍ ഇറങ്ങുന്ന സമയം.
ഈ ഒരു അര മണിക്കൂര്‍ അധ്വാനിച്ചു ടെന്നീസ് കളിചില്ലേല്‍ ഉറക്കം കിട്ടുകേല്ല ..! നാട്ടുകാരുടെ ഈ ടെന്നീസ് കളിയില്‍ ശരീരം നാന്നക്കാന്‍ ഒന്നുമല്ല ..!  ഒസാമ ബിന്‍ ലാദന്‍ , ജോര്‍ജ് ബുഷ്‌ (w and without w) കൊന്നടുക്കിയ സാധാരണക്കരേക്കാള്‍ കൂടുതല്‍ ജനങ്ങളെ (അതും മലയാളികളെ ... ) കാലപുരിയിലേക്ക് അയച്ച കൊതുകുകളെ തുരത്താന്‍ ആണ് .
അന്തരീക്ഷതില്ലുടെ back hand എന്നോ fore hand എന്നോ ഭേദം ഇല്ലാതെ , തലങ്ങും വിലങ്ങും മൂളി പായുന്ന racket ഇന്‍റെ ഇഴ കള്ളില്‍ പെട്ട്  പൊട്ടുന്ന കൊതുകുകളുടെ എണ്ണം നോക്കിയാണ് ഇവിടെ പോയിന്റ്‌  കണക്ക് കൂട്ടുന്നത്‌ ..! അപ്പുറത്തെ റൂമില്‍ അമ്മയും അനിയത്തിയും തമിലുള്ള womens singles match നടക്കുനതിന്റെ കൊതുക്ക് സ്ഫോടനം ഇങ്ങു ഇപ്പുറത്ത് വരെ കേള്‍ക്കാം ..!

പൊതുവേ മടിയന്‍ ആണ്. പോരാത്തതിന് വെറുതെ തെണ്ടി തിരിഞ്ഞു കുറെ സമയവും കളഞ്ഞു , അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .
ഇന്ന് അതുകൊണ്ട് മാച്ച് കളിക്കാതെ forfiet ചെയാം എന്ന് കരുതി ജനാല അടക്കാന്‍ നോക്കിയപ്പോഴാണ് ഞാന്‍ അവനെ കണ്ടത് , നമ്മടെ  കഥാ നായകനെ ..!
കൊള്ളം , ഞങ്ങടെ നാട്ടിലെ terrorist ആയ കൊതുകിനു പോലും കാലുകള്‍ 6e ഉള്ളു .. ഇവന്നണേല്‍ 8 എണ്ണം ഉണ്ട് ..!!
നമ്മടെ ഉള്ളം കയിന്റെ വലിപ്പവും ഉണ്ട് ...!! എന്ത് കൊണ്ടും കേമന്‍.. !!
ഒരു നിമിഷം ഞാന്‍ ടെന്നീസ് കളിക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിച്ചു..! ഭയന്നിറ്റൊന്നും അല്ല , അറിയാവുന്ന ഭാഷയില്‍ ഒക്കെ പുറത്തു കടക്കാന്‍ പറഞ്ഞിട്ടും കഥ നായകന്‍ കേട്ട ഭാവം നടിക്കുന്നില്ല..!!

darr ke aage jeeth hayi...

സല്‍മാന്‍ ഖാന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ട് ഞാന്‍ എന്റെ darr ഇന്‍റെ aage  കേറാന്‍ തയാറെടുത്തു .രണ്ടും കല്പിച്ചു ജനാലയുടെ കൊളുത്തില്‍ പിടിച്ചു മന്ദം മന്ദം അതിന്റെ കൂടിലേക്ക് വലിച്ചടുപ്പിക്കാന്‍ തുടങ്ങി ..! പെട്ടന്നായിരുന്നു ഉറക്കത്തില്‍ നിന്നെണീറ്റ കുംഭകര്‍ണനെ പോലെ കഥാനായകനു ജീവന്‍ വച്ചത് . അവന്‍ ശരവേഗത്തില്‍ shelfinte ഓരത്ത് സ്ഥാനം പിടിച്ചു .

womens singles match ഇന്‍റെ കൊതുക് സ്ഫോടനം background ഇല്‍ ഉള്ളതിനാല്‍  എന്റെ ഗര്‍ദനത്തില്‍ നിന്നും അറിയാതെ പുറത്തു വന്ന " അമ്മേ " എന്ന നിലവിളി കഥ നായകന്‍ അല്ലാതെ മറ്റാരും കേട്ടില്ല ..

ഭാഗ്യം ..!!

ഞാന്‍ കഥാനായകന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി , എനിക്ക് അവനെ ആണോ  അതോ അവനു എന്നെ യാണോ പേടി എന്ന് അറിയണമല്ലോ ??
അടുക്കി വച്ചിരിക്കുന്ന കോച്ചിംഗ് പുസ്തകങ്ങള്‍ക്കിടയിലേക്ക് അവന്‍ പതിയേ തിരുകി കേറുന്നത് ഞാന്‍ കണ്ടുകൊണ്ടിരുന്നു , എന്നെ കണ്ടു പേടിച്ചിട്ടായിരിക്കുമോ ?? ആയിരിക്കണം ...!! രാവിലെ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കാന്‍ നേരം മഹാ ധൈര്യശാലിയായ ഈ  ഞാന്‍ വരെ എന്നെ കണ്ടു പേടിച്ചിട്ടുണ്ട് ആപോഴാ പാവം എട്ടുകാലി ...!

ഹ്മം........... ഇനിയിപ്പോം എന്ത് ചെയും

വല്ല പെണ്‍പിള്ളേരുമായി SMS ചെയ്തു സമയം കൊല്ലാം എന്ന് കരുതിയപ്പോം government സമ്മ്തിക്കണില്ല...
5 sms ഇ പാടുള്ളൂ പോലും ....
കാലം മാറി ...  ഇപ്പോം കലാപം വരുന്നത് SMS  വഴിയാണത്രേ ...!!
ഇതിനെതിരെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലേ ??


FB ഇല്‍ ലോഗിന്‍ ചെയ്തു പച്ച കത്തിച്ചാല്‍  നാട്ടുകാര്‍  ഉടന്‍ വരും മുഷിപിക്കുന്ന  ചോദ്യങ്ങളും ആയിട്ട് ,
"പഠിത്തം കഴിഞ്ഞിലേ ?? "
"ഇനിയെന്ത പ്ലാന്‍ ?? "
"wats up dude ... ?? got placed in xyz company .. wen r u gonna join ?? "
എന്നോക്കേ പറഞ്ഞു .. 

Btech അത്യാവിശ്യത്തില്‍ അതികം പഠിക്കുന്ന വിദ്യാര്തികളെ കമ്പനി കള്‍ക്ക് വേണ്ടാതതിനാല്‍   ഉപരിപഠനം എന്നൊരു വഴി മാത്രമേ  തല്‍കാലം എന്റെ മുന്‍പില്‍ ഉള്ളു ...
ആ ഉപരിപഠനം തുടങ്ങാനാണേല്‍ ചിലന്തി അഥവാ എട്ടുകാലി സമ്മ്തിക്കുന്നുമില്ല...!!

കഷ്ടകാലം വരുമ്പും ഒക്കെ കൂടി ഒരുമിച്ചു വരും ....! അത് പണ്ടേ അങ്ങനെയാ .....!



ചിലന്തി വഴിമാറി തരുന്നതും കാത്തു .......
സ്വന്തം jazzi ..
(oppu)







0 comments: