The story of how i became an engineer ... !
The story of how i became an engineer ..! :)
Kitni haseen zindagi hai yeh
Hoton pe jaise kahani hai
Sadaa yahan kiska thikana hai
Un ki rawani mein jaana hai
Bahaaronn ne har sou rang hai bikhairaa
Rait ka sehra, ek pal ka ghera
Ek din bikharnaa yahan
മേല്‍ പറഞ്ഞ വരികളുടെ അര്‍ഥം ഒന്നും എന്നോട് ചോദിക്കരുത് .
ലക്കി അലിയുടെ ഈ പാട്ട് ഞാന്‍ റിപീറ്റ് അടിച്ചു കേട്ടുകൊണ്ടിരിക്കുമ്പും ഒരു ചെറിയ നൊസ്റ്റാള്‍ജിയ ഒക്കെ ഫീല്‍ ചെയുനുണ്ട് ...
and it feels good... especialy wen u r traveling .. that too alone ..!
കൂടെ ബിബിന്‍ നും ടോണി യും ഉണ്ടായപ്പം സമയം കടന്നു പോയത് അറിഞ്ഞതേയില്ല....!!
ചെങ്ങന്നൂര്‍ ഇല്‍ നിന്നും എറണാകുളത്തേക്ക് ഒരു 1000 വട്ടം എങ്കിലും ഞാന്‍ ഒരു പക്ഷെ യാത്ര ചെയ്തിട്ടുണ്ടാകും ..!
but its different today ..!
കൈയിലുള്ള ബാഗില്‍ നിന്നും ഞാന്‍ എന്റെ provisional certificate ഒന്നുടെ മറിച്ചുനോക്കി.....
"Tumhe bhi kabhi ye satate hain
Muskra ke dil ko churate hain
Jeene ko to dil yeh chaahta hai
Jaane phir kyon sharmaata hai
Rukta nahin hai, sab kuch bataaye
Chupta nahin hai, dil jaan jaaye
Ab rehna kisko yahaan "
ചെവിയില്‍ ലക്കി അലി മൂളികൊണ്ടിരുന്നു ..!
ടൈം ഇല്‍ ഇരുന്നു വെറുതെ സമയം കളയാന്‍ നേരം ... ഒരു മിസ്സെദ് കാള്‍ ....!
പിന്നെ ഒരു message ഫ്രം സന്തോഷ് ...
" alliya , me going cusat nee varunundo ?? "
reply
" aliya, in class oru 2.30 ku @ kadavanthra urapayum varam .. njanum undu kode.. ! "
*******************
ഫ്ലാഷ് ബാക്ക് in ഫ്ലാഷ് ബാക്ക് ...( നമ്മടെ nolan ചേട്ടന്റെ inception മാതിരി .... )
2010 ... november സപ്പ്ളി സീസണ്‍....!
MH inte താഴത്തെ ഫ്ലോര്‍ ഇങ്ങേ അറ്റത്തെ മുറി ..!
ലക്‌ഷ്യം മറ്റന്നാള്‍ നടക്കാന്‍ പോകുന്ന " EC 305 Solid state Electronics ..."
TPC titto പറഞ്ഞത് ..സുരേഷ് ബാബു പഠിച്ചതിനു ശേഷം സ്ട്രീറ്റ് മാന്‍ നോക്കിയാല്‍ SSE പുല്ലുപോലെ പാസാകാന്‍ പറ്റുമെന്ന് ..
ഞാന്‍ അങ്ങനെ ചെയ്താല്‍ പ്രേംലെറ്റ് ഇനും ത്യാഗിക്കും feel ആകുല്ലേ ??
ഇങ്ങനെ ഓരോന്നൊക്കെ ചിന്ധിച്ചു കൊണ്ട് ഇരിക്കാന്‍ നേരം ആണ് വാതിലില്‍ ആരോ മുട്ടിയത് ..!
മുകളിലത്തെ റൂമിലെ സന്തോഷ് ആയിരുന്നു ..!
ഏതാണ്ട് തുല്യ ദുഖിതര്‍ ... s4 റിസള്‍ട്ട് കൂടി വന്നപഴെകും ഇരട്ട അക്കതോട് അടുക്കുന്ന സുപ്പ്ളി കളുടെ നിസ്സഹായത ,
ഒരു കണ്ണാടിയില്‍ നോക്കുന്നത് പോലെ എനിക്ക് അവന്റെ കണ്ണില്‍ കാണാമായിരുന്നു...!
" എന്തായെഡാ ??? " ...
".. നിന്റെ കൈയില്‍ previous year ppr ഉണ്ടോ ?? "
ഞാന്‍ ബാഗില്‍ നിന്നും മുഷിഞ്ഞ തുണി കെട്ടില്‍ നിന്നും അത് തപ്പിയെടുത്തു ...cusat third semester previous yr question paper എന്ന് എഴുതിയ വെള്ളയില്‍ ഇളംചുവപ്പ് വരയുള്ള പുസ്തകം...."ദി ബൈബിള്‍ " ...!
alliya .. previous yr question പേപ്പര്‍ വൃത്തിക്ക് പഠിച്ചാല്‍ പാസ് മാര്‍ക്ക് കിട്ടും എന്ന് ചേട്ടന്‍ മാര്‍ പറഞ്ഞു കേട്ടിടുണ്ട്..!
നീ കൂടുന്നോ ???
ജോസ് പ്രകാശ് ട്രാഫിക് സിനിമയില്‍ ചോദിച്ചത് പോലെ ... ആ നിഷ്കളങ്കമായ ചോദ്യത്തിന് "yes..." എന്നല്ലാതെ മറിച്ചൊന്നും പറയാന്‍ തോന്നിയില്ല...!!
പിന്നീട് ആങ്ങ് നടന്നതെല്ലാം ചരിത്രം ...
ഒരോ റിസള്‍ട്ട് വരുമ്പോഴും ചിരിച്ചു കൊണ്ട് ...
ഇരു കൈയി കളിലും വിക്ടറി യുടെ "V" symbol കാണിച്ചു... കൂട്ടുകാരുടെ "എത്രെണ്ണം കിട്ടി " എന്നാ ചോദ്യത്തിന് ഉത്തരം പറഞ്ഞിരുന്ന ഞാന്‍ ,
മുഷ്ടി ചുരുട്ടി ഓള്‍ പാസ് കൂട്ടുകാരുടെ കൂടെ കൂടി , കൂടെ സന്തോഷും ..!
****************
സൈഡ് ഇലേ റെയില്‍ പാളത്തിലൂടെ വേണാട് എക്സ്പ്രസ്സ് ആണെന്ന് തോന്നുന്നു ... ഒരു നിമിഷം കൊണ്ട് കടന്നു പോയി ..!!
head set ഞാന്‍ ഒന്നുടെ ചെവിയില്‍ അഡ്ജസ്റ്റ് ചെയ്തു ...
ലക്കി അലി അപ്പോഴും മൂളി കൊണ്ടിരിന്നു ...!!
Tere mere saath jo hota hai,
Baat samajh main aati nahin,
Tere mere saath jo hota hai,
Sab ke saath woh hota nahin,
Jab saara jag hi sota hai,
fir neend hamein kyun aati nahin.....
ഒപ്പം തകര്‍ത്തു പെയ്യുന്ന മഴയും ഇരുട്ട് വീണ ചുറ്റുപാടുകളും ...!!!
******************
വീണ്ടും ഫ്ലാഷ് ബാക്ക് ......
കോച്ചിംഗ് കഴിഞ്ഞു ഇറങ്ങാന്‍ നേരം ..ഞാന്‍ അവനു msg അയച്ചു ..
"alliya .. will be @ kadavanthara @ 2.45 ..! "
എന്റെ സന്തത സഹചാരിയായ pulsarഇനു ഞങ്ങളെ രണ്ടു പേരെയും കുസാറ്റ് പടിക്കല്‍ എത്തിക്കാന്‍ 30 മിനിറെ വേണ്ടി വന്നുള്ളൂ ..!!
administrative blockന്‍റെ ഗേറ്റ് ഇലേ പാറാവ് കാരന്‍ ചോദിച്ചു .. " എങ്ങോട്ടാ ??? ഗേറ്റ് പാസ് എടുത്തു രേജിസ്റ്റ്‌റില്‍ ഒപ്പിട്ടിട്ടു കേറിയാല്‍ മതി ..!
ഗേറ്റ് പാസ് എടുക്കാന്‍ സൈഡഇലേ സെക്യൂരിറ്റി ഓഫീസില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ചു കൊണ്ട് പറഞ്ഞു .. examintaion cell ....
gate പാസും പിന്നെ രെജിസ്റ്റര്‍ ഇല്‍ ഒപ്പും ഇട്ടതിനു ശേഷം രണ്ടാം നിലയിലെ എക്സാം സെല്‍ ഇലേക്ക് .. ഞങ്ങള്‍ നടന്നുകയറി ..!
പണ്ട് prithviraj ന്‍റെ അന്‍വര്‍ എന്നാ സിനിമയില്‍ പോലീസ് ഹെഡ് quarters ബോംബ് ഇട്ടു തകര്‍കുന്ന ഒരു രംഗം ഉണ്ട് .
അന്ന് പോലീസ് HQ അഭിനയിച്ച CUSAT adminstrative office , അനിമേഷന്‍ വഴി പോട്ടിചിതറുന്നത് shenoys theatre
ഇന്റെ സ്ക്രീനില്‍ കണ്ടപ്പോം കസേരയില്‍ കേറി നിന്ന് കയടിച്ചതൊക്കെ എനിക്ക് ഓര്‍മ്മവന്നു ..!
എക്സാം സെല്‍ ഇല്‍ ചെന്ന് chengannurഇല്‍ നിന്നുമാണ് വരുന്നത് എന്ന് പറഞ്ഞപ്പോം തന്നെ ..
അവിടെ ഉണ്ടായിരുന്നു ചേട്ടന്‍ ... " ദാ ...അവിടെ I section ഉണ്ട് .. അവിടെ ചെന്ന് അന്വേഷിക്ക് ... "
vitrified tiles വിരിച്ച ഇടനാഴിയിലുടെ ഞങ്ങല്‍ നടന്നു " ഐ section " ഇല്‍ എത്തി ...!
കുറച്ചധികം എളിമ , വിനയം തുടങ്ങിയ ഭാവങ്ങള്‍ ഞങ്ങള്‍ മുഖത്ത് വാരി തേച്ചു കൊണ്ട് ,
" ഐ section " എന്ന് എഴുതിയ ബോര്‍ഡ് ഇന്റെ കീഴില്‍ ഇരിക്കുന്ന തട്ടം ഇട്ട ചേച്ചി യുടെ അടുത്ത് ഞങ്ങളുടെ നിസ്സഹായ അവസ്ഥ ബോധിപിച്ചു ..!!
" madm , ഒരു എഞ്ചിനീയര്‍ ആകണം എന്നാ ആഗ്രഹവുമായി ചെന്ന് എത്തി പെട്ടത് CEC എന്നാ സിങ്കത്തിന്റെ മുന്നില്ലാണ് ...!
നാല് കൊല്ലം ഗുസ്തി പിടിച്ച് , ഒരു വിധം പുറത്തിറങ്ങിയപ്പോം .. ദെ കിടക്കാണ് .. ഒരോറ്റ സപ്പ്ളി മാത്രമായി ...!!
എങ്ങന്നെല്ലും അത് ഒന്ന് പാസ്സാക്കി തരണം .. "
തട്ടമിട്ട ചേച്ചി ഉടനെ അപുറത്തു ഇരുന്ന മധ്യ വയസ്കനോട് ... " സാറെ , എന്തെല്ലും ചെയാന്‍ പറ്റുമോ ?? "
ഉടനെ ഞങ്ങള്‍ ആ സാറിന്റെ അടുത്തേക് മുന്‍പേ പറഞ്ഞ ഡയലോഗ് കള്‍ കുറച്ചുടെ എളിമ ചേര്‍ത്ത് വിളമ്പി ..!
സര്‍ .. " ഹ്മം , അന്‍റെ റോള്‍ നമ്പര്‍ എത്ര ??"
സന്തോഷ് റോള്‍ നമ്പര്‍ പറഞ്ഞു .. ഒപ്പം .. " സര്‍ , കഴിഞ്ഞ സപ്പ്ളി യില്‍ 35 mark കിട്ടിയിട്ടുണ്ടായിരുന്നു ... എങ്ങനേലും ഒരു 10 മാര്‍ക്ക് കൂടെ കിട്ടിയാല്‍ ... "
" മോഡറേഷന്‍ വഴി ഒരു സെമില്‍ 15 mark കിട്ടും ,പക്ഷെ ഒരു subject ഇന് അനക് 8 mark വരേ കിട്ടു ..... ഒരു രക്ഷയുമില്ല മോനെ .... "
"കോഴ്സ് കംപ്ലീഷന്‍ നു mark ... ഇല്ലേ സര്‍ .. അതുടെ കൂട്ടി എങ്ങനെല്ലും പാസ്സാക്കി തരണം ..! "
"അത് ഒരു മാര്‍ക്ക് ഉള്ളു , എന്നാലും 44 അല്ലെ ആവുള്ളൂ ..??? ...! "
ഇത് കേട്ടതും അവന്‍ നിരാശ പൂര്‍വം എന്നെ നോക്കി ...!! ഞാന്‍ അവനെയും നോക്കി ഒരു ലോട്ടറി അടിച്ച ആഹ്ലാദവും ആയി ..!
കാരണം ഒരു സ്പെഷ്യല്‍ സപ്പ്ളി യില്‍ എനിക്ക് 36 mark കിട്ടിയത് ഞാന്‍ ഓര്‍ത്തു ..!
" സര്‍ , എനിക്ക് ജൂലൈ സപ്പ്ളി സീസണ്‍ ഇല്‍ 36 കിട്ടി ..." ഞാന്‍ ഇടയ്ക്കു കയറി ..!
.. "ആണാ ??അന്‍റെ റോള്‍ നമ്പര്‍ എത്ര ... ??"
13090646 ... ഞാന്‍ പറഞ്ഞു .. പൊടിപിടിച്ച ഒരു രജിസ്റ്റര്‍ തുറന്നു അതില്‍ എനിക്കായി ഒഴിച്ചിട്ടിരിക്കുന്ന ഒരു row ഇലുടെ വിരല്‍ ഓടിച്ചു....
ഒടുക്കം ചുവന്ന മഷി കൊണ്ട് വരച്ചിട്ട വട്ടത്തിലെതിയപോം നിന്നു ..!
ec 505 ... Micro electronic circuits ... 36 .. mark ...
" ശെരിയ .... അനക് 36 markഉണ്ട് ...! "
ഞാന്‍ ... " സര്‍ , എങ്ങനെല്ലും ഒന്ന് പാസ്സാക്കി തരണം .. "
"നോക്കട്ടെ ... ആ സെമില്‍ അനക് വേറെ പേപ്പര്‍ ഇന് moderation കിട്ടിയിടുണ്ടോ എന്ന് നോകെണ്ടാതുണ്ട് ..! "
ഏതാനും നിമിഷത്തേക്ക് നിശബ്ദത ...
ഞാന്‍ നിരാശ പൂര്‍വം സന്തോഷിനെ നോക്കി ..
അവന്‍റെ മുഖത്ത് സന്തോഷം ആണോ അതോ സങ്കടം ആണോ എന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായില്ല..!!
" എന്നാലും വകുപ്പുണ്ട് ,അനക് DSP ഇല്‍ 7 marke കിട്ടിട്ടുള്ള് , എന്തായാല്ലും നീ ഒരു ലെറ്റര്‍ എഴുത് , ബാക്കി മോടെരേഷന്‍ 8 markum , കോഴ്സ് completion mark തരണം എന്നും പറഞ്ഞു .! "ആ സര്‍നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് കലൂര്‍ st ആന്റണി's പുണ്ണ്യളന്‍ തന്നെ എനിക്ക് യാതൊരു സംശയവും ഇല്ല ..
ശേഷം വെള്ളിത്തിരയില്‍ എന്ന് പറഞ്ഞ മതിയല്ലോ .. ഞാന്‍ അങ്ങനെ ഒരു എഞ്ചിനീയര്‍ ആയി ..!!
******************
lucky ali അപ്പോഴും മൂളി കൊണ്ടിരിക്കുന്നു , പക്ഷെ പാട്ട് മാറി ..
Mausam bhi yaar hai gulshan gharbaar hai
Barkha ka saath hai aisi saugaath hai....
കയംകുളം എറണാകുളം പസ്സെഞ്ചര്‍ അപ്പോഴേക്കും സൗത്ത് എത്തി ..!
ബസ് സ്റ്റോപ്പ് ഇലേക് ഇനി ഒരു song ദൂരം നടക്കണം ...
zindagi na milegi dobara എന്ന ഫില്മിലെ
ik junoon എന്നാ പാട്ട് സെലക്ട് ചെയ്തു ..
Kahe halke halke
Yeh rang chalke chalke
Jo kisse hai kal ke
Bhula de toh
Koi haule haule
Mere dil se bole
Kisi ka toh hole
Chal jane de koi jadu
Ow.. Aa..
Take the world and paint it red
Ow.. Aa..
Paint it red (Cool say)
തകര്‍ത്തു പെയ്യുന്ന മഴയില്‍ step up 2 il എന്നപോലെ ആടി തിമര്‍ക്കണം എന്ന് ആഗ്രഹിച്ചു ..! but...കൈയില്ലുള്ള സര്‍ട്ടിഫിക്കറ്റ് നനയരുതല്ലോ .. so may be some other day ...!!
dedicated to santhosh krishnan ..!! :) alliya .. thanq.... ummma...!!
0 comments:
Post a Comment